ഡോ. സി.എൻ. മഞ്ജുനാഥ് , സി.എൻ. മഞ്ജുനാഥ്
ബംഗളൂരു: ബംഗളൂരു റൂറൽ സീറ്റിൽ ബി.ജെ.പി സ്ഥാനാർഥി ഡോ. സി.എൻ. മഞ്ജുനാഥിനെതിരെ അപരൻ രംഗത്ത്. ചന്നരായ പട്ടണയിൽനിന്നുള്ള സി.എൻ. മഞ്ജുനാഥ് ആണ് ബഹുജൻ ഭാരത് പാർട്ടി എന്ന പേരിൽ മത്സരരംഗത്തുള്ളത്.
ദലിത് സേന പടെയുടെ ജില്ലാ പ്രസിഡന്റായ സി.എൻ. മഞ്ജുനാഥ് ചന്നരായ പട്ടണ താലൂക്ക്, മുനിസിപ്പാലിറ്റി അംഗമായിരുന്നു. മുമ്പ് ജെ.ഡി-എസിലും കോൺഗ്രസിലും ബി.എസ്.പിയിലും പ്രവർത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനാണ് മഞ്ജുനാഥിന്റെ തീരുമാനം.
ബംഗളൂരു റൂറലിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ. സി.എൻ. മഞ്ജുനാഥ് ഹൃദ്രോഗ വിദഗ്ദനും ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മരുമകനുമാണ്. സിറ്റിങ് എം.പി ഡി.കെ. സുരേഷാണ് കോൺഗ്രസ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.