ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ് കർണാടക മികച്ച പ്രവർത്തനം കാഴ്ചവെച്ചതായി യു.ഡി.എഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ ജില്ലയിലെ 28 മണ്ഡലങ്ങളിലും സംസ്ഥാനത്തെ ഇതര ഭാഗങ്ങളിലും പ്രചാരണത്തിൽ മികച്ച ഏകോപനം നടത്താൻ സമിതിക്ക് കഴിഞ്ഞു. കർണാടകയിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനു മുന്നോടിയായി കൃത്യമായ പ്രചാരണ പരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു. വരാനിരിക്കുന്ന ലോക്സഭ, തദ്ദേശ ഭരണസമിതി തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കർണാടകയിൽ താമസിക്കുന്ന മലയാളികളെയെല്ലാം വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള പദ്ധതികളും ആവിഷ്കരിക്കും.
കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ വോട്ടവകാശം വിനിയോഗിച്ച കർണാടക ജനതയെ യു.ഡി.എഫ് അഭിനന്ദിച്ചു. ചെയർമാൻ സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു. അലക്സ് ജോസഫ്, എം.കെ. നൗഷാദ്, സി.പി. സദക്കത്തുല്ല, സിദ്ദീഖ് തങ്ങൾ, സുമോജ് മാത്യു എന്നിവർ സംസാരിച്ചു. ജയ്സൻ ലൂക്കോസ് സ്വാഗതവും ഡോ. നകുൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.