മുംബൈ: പുരോഗമന കലാ സാഹിത്യ സംഘം ( ഭോപ്പാൽ ) പ്രവാസി എഴുത്തുകാർക്കായി ദേശീയതലത്തിൽ നടത്തിയ ഗോപൻ നെല്ലിക്കൽ സ്മാരക പുരസ്കാരങ്ങൾ കാട്ടൂർ മുരളി ( ചെറുകഥ), സാജിദ് മുഹമ്മദ് ( കവിത) എന്നിവർക്ക്. മുംബൈകാരനായ കാട്ടൂർ മുരളിയുടെ ചെറുകഥ ‘കാലാപാനി’, ചെന്നെകാരനായ സാജിദ് മുഹമ്മദിന്റെ കവിത 'തെരുതെണ്ടുന്ന പെൺകുട്ടി' എന്നിവയാണ് പുരസ്കാരത്തിന് അർഹമായത്.
പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറി അശോകൻ ചെരുവിൽ ഓൺലൈനിലൂടെ പുരസ്കാരം പ്രഖ്യാപിക്കുകയായിരുന്നു. ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. 7,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മുംബൈയിലെ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് തൃശൂർ സ്വദേശിയായ കാട്ടൂർ മുരളി. ചെന്നൈയിലെ സാമൂഹിക പ്രവർത്തകനാണ് സാജിദ് മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.