ബംഗളൂരു: ബംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലും (12677/12678) എൽ.എച്ച്.ബി കോച്ചുകള്‍ ഏർപ്പെടുത്തുന്നു. ഐ.സി.എഫ് കോച്ചുകളാണ് നിലവിൽ ഈ വണ്ടിയില്‍ ഉപയോഗിക്കുന്നത്. ഇവ മാറ്റുന്നതിന്റെ ഭാഗമായി ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് 14 എൽ.എച്ച്.ബി കോച്ചുകള്‍ ഇന്റർസിറ്റിക്കായി അനുവദിച്ചതായി അധികൃതർ അറിയിച്ചു.
അടുത്ത മാസം മുതല്‍ ഈ ട്രെയിൻ പുതിയ കോച്ചുകളിലേക്ക് മാറും. ഇതോടെ ട്രെയിനില്‍ 300 സീറ്റുകൾ വർധിക്കും. ബംഗളൂരുവില്‍നിന്ന് എല്ലാ ദിവസവും രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ (12677) വൈകുന്നേരം 4.55ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് എല്ലാ ദിവസവും രാവിലെ 9.10ന് പുറപ്പെടുന്ന 12678 നമ്പർ ട്രെയിൻ രാത്രി 7.50ന് ബംഗളൂരുവില്‍ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.