Posted On
date_range Updated On
date_range ബെൽത്തങ്ങാടിയിൽ പുലിയുടെ ജഡം കണ്ടെത്തി
മംഗളൂരു: ദക്ഷിണ കന്നട ബെൽത്തങ്ങാടിയിൽ പുലിയുടെ ജഡവും മറ്റൊരു തലയോട്ടിയും കണ്ടെത്തി. കുദ്രെമുഖ് ദേശീയോദ്യാനത്തിലെ ബെൽത്തങ്ങാടി വന്യജീവി ഡിവിഷന് കീഴൽ ഇത്തിലപെല വനമേഖലയിലാണ് ജഡം കണ്ടെത്തിയത്.
മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ പറയാനാവൂ എന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പറഞ്ഞു. സമീപത്തെ സാവനാലു വില്ലേജിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ടിരുന്ന പുലിയാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. കഴിഞ്ഞ സെപ്റ്റംബറിൽ മേഖലയിൽ സ്ഥാപിച്ച കാണറക്കെണിയിൽ പുലിയുടെ ചിത്രം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.