പ്രതീകാത്മക ചിത്രം

അഞ്ചു വയസ്സുകാരിയെ കൊന്ന പുലിയെ വെടിവെച്ച് കൊന്നു

മംഗളൂരു: ചിക്കമഗളൂരു തരിക്കരെയിൽ അഞ്ചു വയസ്സുകാരിയെ കൊന്ന പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ബൈരപുര ഗ്രാമത്തിന് സമീപം ജീവനക്കാരൻ ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെ പുള്ളിപ്പുലി ആക്രമിച്ചപ്പോൾ സ്വയം പ്രതിരോധത്തിനായി വെടിവെക്കുകയായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ ആഴ്ച മുണ്ട്രെയ്ക്കടുത്തുള്ള നാവിലുകല്ലുഗുഡ്ഡ ഗ്രാമത്തിൽ വീടിന് പുറത്ത് കളിക്കുന്നതിനിടെ, അഞ്ചു വയസ്സുള്ള സാൻവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബൈരപുരയിൽനിന്നുള്ള 11 വയസ്സുള്ള ഹൃദയ് എന്ന ആൺകുട്ടിക്ക് മറ്റൊരു ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

ശിവപുര, നന്ദി, കെഞ്ചപുര, കെഞ്ചപുര ഗേറ്റ്, ബൈരപുര എന്നിവിടങ്ങളിലെ നിവാസികൾ കാട്ടുമൃഗത്തെ പിടികൂടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ബൈരപുര റോഡിന് സമീപം പുള്ളിപ്പുലിയെ കണ്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് രാത്രി വനംവകുപ്പ് പരിശോധന ആരംഭിച്ചിരുന്നു. ശനിയാഴ്ച രാത്രി മൃഗഡോക്ടർമാർ അടങ്ങുന്ന വലിയ സംഘത്തിന്റെ ഓപറേഷനിൽ അക്രമോത്സുകനായ പുലിയെ കീഴ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Leopard that killed five-year-old girl shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.