ബി.​ജെ.​പി നേ​താ​വി​ന് ന​ൽ​കി​യ സ​ഹ​മ​ന്ത്രി​യു​ടെ സൗ​ക​ര്യ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു

ബം​ഗ​ളൂ​രു: ബി.​ജെ.​പി നേ​താ​വും സം​സ്ഥാ​ന സ​ഹ​ക​ര​ണ ഹോ​ർ​ട്ടി​ക​ൾ​ച​ർ മാ​ർ​ക്ക​റ്റി​ങ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ബി.​ഡി. ഭൂ​കാ​ന്തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന സ​ഹ​മ​ന്ത്രി പ​ദ​വി​യു​ടെ കീ​ഴി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. 54 കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ​യും ബോ​ർ​ഡു​ക​ളു​ടെ​യും ചെ​യ​ർ​പേ​ഴ്‌​സ​ൻ​മാ​ർ​ക്ക് അ​ടു​ത്തി​ടെ​യാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ​ഹ​മ​ന്ത്രി​മാ​ർ​ക്ക് സ​മാ​ന സൗ​ക​ര്യ​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു​ന​ല്‍കി​യ​ത്. അ​തി​ല്‍ ഭൂ​കാ​ന്തും ഉ​ള്‍പ്പെ​ട്ടി​രു​ന്നു.

ഇ​ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ​നി​ന്നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നും ശ​ക്ത​മാ​യ എ​തി​ർ​പ്പി​ന് ഇ​ട​യാ​ക്കി. ഭൂ​കാ​ന്ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ അം​ഗ​മ​ല്ലെ​ന്നും ഒ​രു​സ​ർ​ക്കാ​ർ കോ​ർ​പ​റേ​ഷ​ന്‍റെ​യോ ബോ​ർ​ഡി​ന്‍റെ​യോ ത​ല​വ​ന​ല്ലെ​ന്നും കേ​വ​ലം സം​സ്ഥാ​ന സ​ഹ​ക​ര​ണ ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മാ​ർ​ക്ക​റ്റി​ങ് ബോ​ർ​ഡി​ന്‍റെ പ്ര​സി​ഡ​ന്‍റ് മാ​ത്ര​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ നീ​ക്ക​ത്തെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് സ​ര്‍ക്കാ​ര്‍ ഡോ. ​ഭൂ​കാ​ന്തി​ന് ന​ൽ​കി​യി​രു​ന്ന പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ റ​ദ്ദാ​ക്കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

Tags:    
News Summary - Ministerial privileges granted to BJP leader withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.