മംഗളൂരു: കുന്താപുരം കോടി സീവാക്കിന് സമീപം അവശനിലയിൽ കണ്ടെത്തിയ യുവതിയെയും അവരുടെ മൂന്ന് കുട്ടികളെയും പൊലീസ് സുരക്ഷിത സ്ഥലത്ത് എത്തിച്ചു.
റൗണ്ട് ഡ്യൂട്ടിയിലായിരുന്ന ഗംഗോളി തീരദേശ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മുക്ത ബായിയും കോടി ബീറ്റ് സ്റ്റാഫ് ഗോപാലയുമാണ് അവരുടെ സ്ഥിതിഗതികൾ അന്വേഷിച്ചറിഞ്ഞ് ഇടപെട്ടത്.
ബംഗളൂരു റൂറൽ ജില്ലയിൽ ഗംഗനഹള്ളിയിലെ ചേരിയിൽ താമസിക്കുന്ന ബദരേഷിന്റെ ഭാര്യ സംഗീതയെയാണ് (27), മകൻ അജയ് (ഒമ്പത്), മകൾ ഖുഷി (എട്ട്), മകൾ റോജ (അഞ്ച്) എന്നിവരോടൊപ്പം അലഞ്ഞുനടക്കുന്നതായി കണ്ടെത്തിയത്.
തന്റെയും കുട്ടികളുടെയും ഭാവിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി സ്ത്രീ സഹായം അഭ്യർഥിച്ചപ്പോൾ എസ്.ഐ മുക്ത ബായിയും ഗോപാല ഖർവിയും സ്ത്രീക്കും കുട്ടികൾക്കും കൗൺസലിങ് നൽകി. കോടി ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകൻ അശോക് പൂജാരിയുടെ സഹായത്തോടെ കുട്ടികളെ ഉഡുപ്പിയിലെ കുക്കിക്കാട്ടെ ശ്രീകൃഷ്ണ ബാലനികേതനയിൽ പ്രവേശിപ്പിച്ചു. അതേസമയം, കോടി സീവാക്ക് റെസ്റ്റോ കഫേ നടത്തുന്ന ദമ്പതികളായ ജ്യോതിയും വികാസും സംഗീതക്ക് താമസവും ജോലിയും നൽകാൻ സ്വമേധയാ സമ്മതിച്ചു. യുവതിയുടെ സമ്മതത്തോടെ അവരുടെ സംരക്ഷണത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.