ബംഗളൂരു: കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന്‍റെ നിയന്ത്രണത്തിലുള്ള കൈരളി നികേതൻ കോമ്പോസിറ്റ് പി.യു കോളജില്‍ ബിരുദദാനം നടന്നു. കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി. ഗോപിനാഥ്, സെക്രട്ടറി ജയ്ജോ ജോസഫ്, ട്രഷറർ സുരേഷ് കുമാർ, ട്രസ്റ്റി മസ്താൻ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത ലീഡർഷിപ് കോച്ചും മോട്ടിവേഷനൽ സ്പീക്കറുമായ സുമിത്ര കൃഷ്ണസ്വാമി മുഖ്യാതിഥിയായി. പ്രാർഥന, നൃത്തം, പ്രിൻസിപ്പൽ ലത തമ്പിയുടെ വാർഷിക റിപ്പോർട്ട് അവതരണം എന്നിവ നടന്നു. അച്ചടക്കം, ധാർമിക മൂല്യങ്ങള്‍ എന്നിവയുടെ പ്രാധാന്യവും അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും പ്രഭാഷകർ ഊന്നിപ്പറഞ്ഞു. മികച്ച വിദ്യാര്‍ഥികള്‍ക്ക് അവാർഡുകള്‍ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.