ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗപാതയിൽ പുള്ളിപ്പുലി വാഹനമിടിച്ച് ചത്തു. തിങ്കളാഴ്ച പുലർച്ച അഞ്ചുമണിയോടെ ബംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെ രാമനഗര ജില്ലയിലെ ജിഗനഹള്ളിയിൽ ആണ് സംഭവം.
ആൺ പുലിയാണ് ചത്തതെന്നും മൂന്നു വയസ്സ് പ്രായമുണ്ടെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ. കിരൺകുമാർ പറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ പുള്ളിപ്പുലി ഉടൻ ചത്തു. ഇടിച്ച വാഹനം കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തുകയാണ്. എന്നാൽ റോഡിന്റെ ഈ ഭാഗങ്ങളിൽ സി.സി ടി.വി കാമറകൾ ഇല്ലാത്തതിനാലും സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തതിനാലും ഇത് ദുഷ്കരമാണ്. ഇതുവഴി കടന്നുപോയ മറ്റ് യാത്രക്കാരാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.