കുന്ദലഹള്ളി കേരള സമാജം വനിതവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന വനിതദിനാഘോഷം
ബംഗളൂരു: കുന്ദലഹള്ളി കേരള സമാജം വനിതവിഭാഗം ‘സുരഭി’യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതദിനം ആഘോഷിച്ചു. ബെമൽ ലേഔട്ടിലെ സമാജം ഓഫിസിൽ നടന്ന പരിപാടിയിൽ ഗിരിജ രാജ്, ശ്രീവള്ളി എന്നിവർ മുഖ്യാതിഥികളായി. വിദ്യാഭ്യാസം വീട്ടിൽ നിന്ന് തുടങ്ങേണ്ടതിന്റെ ആവശ്യകതയും അതുവഴി എങ്ങനെ സ്ത്രീകൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാൻ കഴിയുമെന്നതിനെപ്പറ്റിയും ഗിരിജ രാജ് സംസാരിച്ചു.
ഇന്നത്തെ ജീവിത സാഹചര്യത്തിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന പലതരം ആരോഗ്യപ്രശ്നങ്ങളും അവയെ ഫലപ്രദമായി അറിയാനും നേരിടാനുമുള്ള വഴികളെക്കുറിച്ചും ശ്രീവള്ളി സംസാരിച്ചു. നൃത്തനൃത്യങ്ങളും ഗാനങ്ങളും മത്സരങ്ങളും കോർത്തിണക്കിയ കലാപരിപാടികൾ അവതരിപ്പിച്ചു. ഭാരവാഹികളായ രേഷ്മ കെ. കുമാർ, അഞ്ജു ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.