കെ.എസ്.ആർ.ടി.സി പ്രീമിയർ ടിക്കറ്റ് നിരക്കുകൾ കുറച്ചു

ബംഗളൂരു: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കർണാടക ആർ.ടി.സി തിരഞ്ഞെടുത്ത റൂട്ടുകളിൽ സർവിസ് നടത്തുന്ന പ്രീമിയർ സർവിസുകളിൽ നിരക്ക് ഇളവുകൾ പ്രഖ്യാപിച്ചു. അഞ്ച് മുതൽ 15 ശതമാനം വരെയാണ് ഇളവ്. രാജഹംസ, നോൺ-എ.സി. സ്ലീപ്പർ, ഐരാവത, ഐരാവത ക്ലബ് ക്ലാസ്, എ.സി. സ്ലീപ്പർ, മൾട്ടി ആക്‌സിൽ എ.സി. സ്ലീപ്പർ ബസുകൾ എന്നിവയുൾപ്പെടെ സർവിസുകൾക്കാണ് ഇളവ് ബാധകം.

ബംഗളൂരു-മംഗളൂരു, ബംഗളൂരു-കുന്ദാപുര, ബംഗളൂരു-ഉഡുപ്പി, ബംഗളൂരു-ധർമസ്ഥല, ബംഗളൂരു-കുക്കെ സുബ്രഹ്മണ്യ, ബംഗളൂരു-പുത്തൂർ, ബംഗളൂരു-മടിക്കേരി/വീരാജ്പേട്ട്, ബംഗളൂരു-ദാവങ്കരെ, ബംഗളൂരു-ശിവമൊഗ്ഗ /സാഗര, ബംഗളൂരു-ചെന്നൈ, ബംഗളൂരു-ഹൈദരാബാദ്, ബംഗളൂരു-സെക്കന്തരാബാദ്, ബംഗളൂരു-കോയമ്പത്തൂർ, ബംഗളൂരു-തൃശൂർ എന്നീ റൂട്ടുകളില്‍ നിരക്ക് പ്രാബല്യത്തില്‍ വരും.

Tags:    
News Summary - KSRTC reduces premier ticket prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.