ചിക്കരംഗഷെട്ടി ദോഡി ഗ്രാമത്തിന് സമീപം മരത്തിൽ ഇടിച്ച കെ.എസ്.ആർ.ടി.സി ബസ്
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് മരത്തിൽ ഇടിച്ചുകയറി
ബംഗളൂരു: ഹനൂര്‍ താലൂക്കിലെ ചിക്കരംഗഷെട്ടി ദോഡി ഗ്രാമത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് മരത്തില്‍ ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ബോധരഹിതനായി നിയന്ത്രണം വിട്ടതോടെയാണ് അപകടമുണ്ടായത്. ഹനൂര്‍ താലൂക്കിലെ ഒടിയരപാളയ ഗ്രാമത്തില്‍നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്നു ബസ്. ഡ്രൈവര്‍ക്ക് പെട്ടെന്ന് അപസ്മാരം അനുഭവപ്പെട്ടു. അതോടെ റോഡരികിലെ മരത്തിലേക്ക് ബസ് ഇടിച്ചുകയറി. ബസില്‍ 40ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും മുന്‍വശത്ത് ഇരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.