കേരള സമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ കെങ്കേരി നിഖാര ഡയഗ്നോസ്റ്റിക് സെന്ററിന് ഡയാലിസിസ് മെഷീൻ സമർപ്പിക്കുന്നു
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ കെങ്കേരി നിഖാര ഡയഗ്നോസ്റ്റിക് സെന്ററിൽ സമാജത്തിന്റെ 12 ാമത്തെ ഡയാലിസിസ് മെഷീൻ നാടിന് സമർപ്പിച്ചു. കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജികുമാർ എന്നിവർ ചേർന്നാണ് ഡയാലിസിസ് യൂനിറ്റ് സമർപ്പിച്ചത്.
കേരള സമാജം മാഗഡി റോഡ് സോൺ ചെയര്മാന് ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കേരള സമാജം കന്റോണ്‍മെന്റ് സോൺ ചെയർപേഴ്സൺ ഡോ. ലീല രാമചന്ദ്രന്, രാമചന്ദ്രന് എന്നിവര്‍ ചേർന്നാണ് ഡയാലിസിസ് മെഷീൻ സംഭാവന നൽകിയത്. ഡോ. ലീല രാമചന്ദ്രനും രാമചന്ദ്രനും ചേർന്ന് ഡയാലിസിസ് മെഷീൻ സ്വിച്ച് ഓൺ നിര്‍വഹിച്ചു. കേരള സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ട്രഷറര്‍ ജോർജ് തോമസ്, കൾച്ചറൽ സെക്രട്ടറി വി. മുരളിധരൻ, നിഖാര ഡയഗ്നോസ്റ്റിക് സെന്റർ ഡയറക്ടർ ഡോ. അരുണ്‍ കുമാർ, പി.കെ. പ്രസാദ്, സഹദേവൻ, സനൽ കുമാർ, റോജി, വനിതാ വിഭാഗം വൈസ് ചെയർപേഴ്സൺ ദിവ്യ മുരളി, പ്രിയ പ്രസാദ്, പോൾ പീറ്റർ, ജെയിംസ്, സെഡറിക്, പി.വി.എൻ. ബാലകൃഷ്ണൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ സോണുകളിലെ ചെയർമാൻമാർ, കൺവീനർമാർ, അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ വിങ്, യൂത്ത് വിങ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. അരുണ്‍ കുമാർ പ്രഭാഷണം നടത്തി. നിർധനരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ലഭ്യമാക്കുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.