ബംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിക്കുന്നു. നവംബർ 12, 13 തീയതികളില്‍ ഇന്ദിര നഗര്‍ കൈരളീനികേതന്‍ എജുക്കേഷന്‍ ട്രസ്റ്റ് കാമ്പസില്‍ മൂന്ന് വേദികളിലായാണ് യുവജനോത്സവം അരങ്ങേറുക.
പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിളപ്പാട്ട് , പ്രസംഗം (മലയാളം) , നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഓട്ടന്തുള്ളല്, മിമിക്രി, മോണോആക്ട്, സംഘനൃത്തം, കൈകൊട്ടിക്കളി (തിരുവാതിര), ഒപ്പന, മാര്‍ഗംകളി, ദഫ് മുട്ട് എന്നീ 18 ഇനങ്ങളില്‍ മത്സരം നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി അഞ്ചു മുതല്‍ 21 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. നൃത്ത ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും പ്രത്യേകം മത്സരമുണ്ടാകും. വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക് പരാമാവധി അഞ്ച് ഇനങ്ങളില്‍ പങ്കെടുക്കാം.
കലാതിലകത്തെയും കലാപ്രതിഭയെയും തിരഞ്ഞെടുക്കും. മൂന്നു വിഭാഗത്തിലും കലാതിലകവും കലാപ്രതിഭയും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി റജി കുമാര്‍, കള്‍ചറല്‍ സെക്രട്ടറി വി.എല്‍. ജോസഫ് എന്നിവര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബർ അഞ്ചിനുമുമ്പ് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് 9880066695, 9886181771, 7795004518.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.