ബംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ നിർധനരായ 60ലേറെ മലയാളി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ കൈമാറി. മല്ലേശ്വരം സോണിന്റെ ദൊഡ്ഡബൊമ്മ സാന്ദ്രയിലെ കെ.എൻ.ഇ പബ്ലിക് സ്കൂളിൽ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷതവഹിച്ച യോഗത്തിൽ സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, മാനവരത്ന പി.ജി.കെ നായർ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു.
യോഗത്തിൽ കെ.എൻ.ഇ വൈസ് പ്രസിഡന്റ് എം. രാജഗോപാൽ, സോൺ ലേഡീസ് ചെയർപേഴ്സൻ സുധ സുധീർ എന്നിവർ ആശംസ അർപ്പിച്ചു. സുരേന്ദ്രൻ നായർ, സാജു പോൾ, പുഷ്പരാജൻ, അജിത് കുമാർ, സുനിൽകുമാർ, സി.കെ.വി. ഉണ്ണി, ബിജുപാൽ, ശോഭന പുഷ്പരാജ്, തങ്കമണി നാരായണൻ, പ്രസന്ന നായർ, രേഷ്മ രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിലുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം കേരളസമാജം കൾചറൽ സെക്രട്ടറി വി. മുരളിധരൻ നിർവഹിച്ചു. സോൺ വൈസ് ചെയർമാൻ ജെയ്മോൻ മാത്യു അധ്യക്ഷതവഹിച്ചു. ജോയന്റ് കൺവീനർ പ്രദീപൻ, വനിത വിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി, വൈസ് ചെയർപേഴ്സൻ ഷീന ഫിലിപ്പ്, സുകന്യ, കൊച്ചുമോൻ, പ്രേമൻ, വിഷ്ണു തുടങ്ങിയവർ സംബന്ധിച്ചു.
60ലേറെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് കൈമാറി. കേരളസമാജം കെ.ആർ പുരം സോണിന്റെ നേതൃത്വത്തിൽ നടന്ന ഓണക്കിറ്റ് വിതരണം കെ.എൻ.ഇ ട്രസ്റ്റ് മുൻ പ്രസിഡന്റുമാരായ പി. ദിവാകരൻ, ചന്ദ്രശേഖരൻ നായർ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു.
സോൺ ചെയർമാൻ ഹനീഫ് എം. അധ്യക്ഷതവഹിച്ചു. സോൺ കൺവീനർ പി. ബിനു, വൈസ് ചെയർമാൻ രജിത് കുമാർ, കെ.എസ്. ഷിബു, സയ്യിദ് മസ്താൻ, വനിത വിഭാഗം ചെയർപേഴ്സൻ അയിഷ ഹനീഫ്, രഞ്ജിത ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു. നൂറിലധികം കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.