ബംഗളൂരു: കേരള സമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തിൽ ജൂബിലി പി.യു കോളജിൽ വിപുലമായ ഓണോത്സവവും ഓണവിരുന്നും സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, വിദ്യാഭ്യാസ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, കോളജ് പ്രിൻസിപ്പൽ ഡോ. എച്ച്.എൻ ത്രിവേണി, സമാജം മുൻ പ്രസിഡന്റ് പീറ്റർ ജോർജ്, ജൂബിലി സി.ബി.എസ്.ഇ പ്രിൻസിപ്പൽ രേഖ കുറുപ്പ് എന്നിവർ സംസാരിച്ചു.
ട്രഷറർ എം.കെ. ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, പി.സി. ജോണി എന്നിവർ പങ്കെടുത്തു. കോളജ് അധ്യാപിക സ്വപ്ന ശങ്കർ പരിപാടി നിയന്ത്രിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ ജൂബിലി സി.ബി.എസ്.ഇ പ്രിൻസിപ്പൽ രേഖ കുറുപ്പ് ഉദ്ഘാടനം ചെയ്തു.
തിരുവാതിര, നാടോടി നൃത്തം, ചെണ്ട നൃത്തം, സംഘ നൃത്തം എന്നിവയും പുലികളിയും നടന്നു. കോളജ് യൂനിയൻ ജനറൽ സെക്രട്ടറി കെ.പി ഷാൻ നന്ദി പറഞ്ഞു. വനിത വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ, കൺവീനർ സരസമ്മ സദാനന്ദൻ, യുവജന വിഭാഗം കൺവീനർ ഷമീമ, സോണൽ സെക്രട്ടറിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, മുൻ ഭാരവാഹികൾ, വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കലാപരിപാടികൾക്ക് ശേഷം വിരുന്നൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.