ബംഗളൂരു: കേരള സമാജം ദൂരവാണി നഗർ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനം ശനിയാഴ്ച വൈകീട്ട് 3.30ന് കെ.ആർ പുരം റെയിൽവേ സ്റ്റേഷന് പിൻവശമുള്ള വിജനപുര ജൂബിലി സ്കൂളിൽ നടക്കും. പ്രശസ്ത എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ, പ്രശസ്ത കവി വീരാൻകുട്ടി എന്നിവർ ‘ആവിഷ്കാരത്തിന്റെ പ്രേരകങ്ങളും, പ്രചോദനങ്ങളും’ എന്ന വിഷയത്തോടൊപ്പം എഴുത്തനുഭവങ്ങളും പങ്കുവെക്കും.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷതവഹിക്കും. സാഹിത്യ വിഭാഗം ചെയർമാൻ കെ. ചന്ദ്രശേഖരൻ നായർ സംവാദം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ചർച്ചയിൽ ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക സംഘടന പ്രതിനിധികളും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കവിത ചൊല്ലാനുള്ള അവസരവുമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9008273313.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.