ബംഗളൂരു: ഇന്ത്യയിൽ വിവിധ നഗരങ്ങളിൽ ടൂറിസം റോഡ് ഷോയുമായി കെനിയൻ ടൂറിസം ബോർഡ്. ഇതിനകം അഹ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ റോഡ് ഷോ പൂർത്തിയാക്കി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മുംബൈയിൽ നടക്കുന്ന ഒ.ടി.എം മുംബൈയിലും ആറിന് ന്യൂഡൽഹിയിലും ടൂറിസം പ്രചാരണ പരിപാടികൾ നടത്തും. കഴിഞ്ഞവർഷം ഇന്ത്യയിൽനിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ 93.2 ശതമാനം വർധനയുണ്ടായതായി കെനിയ ടൂറിസം ബോർഡ് സി.ഇ.ഒ ജോൺ ചിർചിർ പറഞ്ഞു. 2021ൽ 42,159 പേരാണ് ഇന്ത്യയിൽനിന്ന് എത്തിയത്. 2022ൽ ഇത് 81,458 ആയി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.