നന്ദിനി
Posted On
date_range Updated On
date_range കർണാടക ഗോത്ര വനിത സുഡാനിൽ മരിച്ചതായി റിപ്പോർട്ട്; കാരണം അറിവായിട്ടില്ല
ബംഗളൂരു: മൈസൂറു ജില്ലയിലെ ഹക്കി പിക്കി ഗോത്ര വർഗ വനിത സുഡാനിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഹുൻസൂർ ടൗണിനടുത്ത പക്ഷിരാജപുരയിലെ നന്ദിനിയാണ്(30) മരിച്ചത്. വനവാസികളായ ഈ ഗോത്രവർഗം ഉപജീവന മാർഗം മുട്ടിയതിനാൽ സുഡാനിലേക്ക് പോവാറുണ്ട്.
പച്ചമരുന്ന് വിൽപനയുമായി ബന്ധപ്പെട്ടാണ് നന്ദിനി പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. മരണ കാരണം അറിവായിട്ടില്ല. ചീഫ് സെക്രട്ടറി രജനീഷ് ഗോയൽ ഇന്ത്യൻ എംബസി അധികൃതരുമായി സംസാരിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.