ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ആനേക്കൽ നിയോജകമണ്ഡലം യോഗം ബൊമ്മസാന്ദ്ര എസ്.എഫ്.എസ് പാരിഷ് ഹാളിൽ നടന്നു. ജനാധിപത്യത്തെ കശാപ്പു ചെയ്തു മതം മാത്രം സംസാരിക്കുന്ന ഫാഷിസ്റ്റ് സർക്കാറിനെ പുറത്താക്കി രാജ്യത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ വരേണ്ടത് സാധാരണ ജനങ്ങളുടെ ആവശ്യമാണെന്ന് യോഗം ഉദ്ഘാടന ചെയ്ത കെ.എം.സി പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു.
ബംഗളൂരു റൂറൽ പാർലമെന്റ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഡി.കെ. സുരേഷിന്റെ വിജയത്തിന് ശക്തമായ പ്രവർത്തനം നടത്താൻ യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. അനിൽ കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മോണ്ടി മാത്യു, ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ, മൈനോരിറ്റി ബ്ലോക്ക് പ്രസിഡന്റ് അഗസ്റ്റിൻ, സംസ്ഥാന സെക്രട്ടറിമാരായ റോയി ജോർജ്, ജിമ്മി ജോസഫ്, മണ്ഡലം ഭാരവാഹികളായ ബെൻസഗർ മാർകോസ്, സനീഷ് പൈലി ശ്രീകുമാർ, എബി ജോസഫ്, ബിനോയ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ബെൻസഗർ മാർകോസ് (പ്രസി.), ബിനു തോമസ് , ജെയിംസ് ജോസഫ് (വൈസ് പ്രസി.), സനീഷ് പൈലി (ജന. സെക്ര), ജോർഡി പി. പോൾ, ജി.കെ. നിത്യാനന്ദൻ (സെക്ര.), ഡി. ലിംസൺ (ട്രഷ.), ശ്രീകുമാർ, കെ.വി. ബിനോയ്, അനീഷ്, ടാജി മാത്യു, അഗസ്റ്റിൻ അബ്രഹാം, ബോജി (നിർവാഹക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.