ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ 5.79 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ബാ​ങ്കോ​ക്കി​ൽ നി​ന്ന് 5.79 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​തി​ന് ബം​ഗ​ളൂ​രു കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ചെ​ക്ക്-​ഇ​ൻ ബാ​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 16.54 കി​ലോ ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​താ​യി ബം​ഗ​ളൂ​രു ക​സ്റ്റം​സ് ‘എ​ക്സ്’ പോ​സ്റ്റി​ൽ അ​റി​യി​ച്ചു.

നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് (എ​ൻ.​ഡി.​പി.​എ​സ്) ആ​ക്ട് പ്ര​കാ​ര​മാ​ണ് ര​ണ്ട് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​സ്റ്റി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, 1985 ലെ ​എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം പി​ടി​ച്ചെ​ടു​ത്ത 287.5 കി​ലോ​ഗ്രാം ക​ഞ്ചാ​വും (ഹൈ​ഡ്രോ​പോ​ണി​ക് ) 1.17 കി​ലോ കൊ​ക്കെ​യി​നും മാ​ർ​ച്ച് 17 ന് ​ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സി​ബി​ഐ​സി (സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ൻ​ഡ​യ​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് ക​സ്റ്റം​സ്) ഡി​സ്പോ​സ​ൽ മാ​നു​വ​ൽ അ​നു​സ​രി​ച്ച് നി​ർ​മാ​ർ​ജ​നം ചെ​യ്ത​താ​യി മ​റ്റൊ​രു പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Drugs worth Rs 5.79 crore seized at Bengaluru airport; two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.