ജി. പരമേശ്വര
ബംഗളൂരു: മാർച്ച് 28 ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.പി.എൽ ഉദ്ഘാടന മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസിനും അധികാരികൾക്കും, കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനും (കെ.എസ്.സി.എ )നിർദേശം നൽകിയതായും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന അപകടം മുന്‍ നിര്‍ത്തി ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ കെ.എസ്.സി.എ നടപ്പാക്കിയിട്ടുണ്ട്. പുതിയ ക്രമീകരണങ്ങളില്‍ പൊലീസ്, ഗ്രേറ്റർ ബംഗളൂരു അതോറിറ്റി, മറ്റ് വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സർക്കാർ രൂപവത്കരിച്ച കമ്മിറ്റി സംതൃപ്തി പ്രകടിപ്പിച്ചു.
ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.