ബംഗളൂരു: ഫെയ്മ കര്‍ണാടക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സിംഗപ്പൂരിലെ സാംസ്കാരിക പ്രതിഭയായ ഡി. സുധീരന് നൽകി ആദരിച്ചു. സിംഗപ്പൂരിലെ മലയാളി സാംസ്കാരികരംഗത്ത് അഞ്ച് ദശാബ്ദങ്ങളിലേറെയായി സാഹിത്യം, നാടകം, സംഗീതം എന്നിവയിൽ വിലപ്പെട്ട സംഭാവനകൾ ചെയ്തിട്ടുള്ള സുധീരൻ കവി, നാടകകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. വൈറ്റ്ഫീൽഡ് ജാഗ്രതി തിയറ്ററിൽ നടന്ന ചടങ്ങിൽ ഫെയ്മ ദേശീയ ജനറൽ സെക്രട്ടറി റെജികുമാർ, കസ്റ്റംസ് അഡീഷനൽ കമീഷണർ പി. ഗോപകുമാർ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സുധാകരൻ രാമന്തളി എന്നിവർ ചേർന്ന് അവാർഡ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.