ബംഗളൂരു: ബംഗളൂരു നഗരത്തിൽ അനധികൃത കെട്ടിടനിര്‍മാണം തടയാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കര്‍ണാടക ഹൈകോടതി. അംഗീകൃത പ്ലാന്‍ ഇല്ലാതെയോ അനുവദിച്ച പ്ലാനില്‍ നിന്ന് വ്യത്യസ്തമായോ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് അനധികൃതമായി കണക്കാക്കണമെന്ന് കോടതി ബി.ബി.എം.പിയോട് നിര്‍ദേശിച്ചു. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ആണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
കെട്ടിടങ്ങളുടെ ഉടമകള്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പ്ലാന്‍ സംബന്ധിച്ച് ബി.ബി.എം.പിക്ക് സത്യവാങ്മൂലം സമര്‍പ്പിക്കണം. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അനുവദനീയമായ പ്ലാന്‍ അനുസരിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
കെട്ടിട നിര്‍മാണം ആരംഭിക്കുമ്പോഴും പൂര്‍ത്തിയായിക്കഴിഞ്ഞാലും ഉടമകളില്‍നിന്ന് സത്യവാങ്മൂലം നിർബന്ധമായും വാങ്ങണം. പ്ലാന്‍ അനുവദിക്കുന്നതിന് അപേക്ഷ ലഭിച്ചാല്‍, അപേക്ഷകന്റെയും ആര്‍ക്കിടെക്ടിന്റെയും നിര്‍മാണ സൂപ്പര്‍വൈസറുടെയും വിശദാംശങ്ങള്‍ ബി.ബി.എം.പി ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്ലാന്‍ അനുവദിച്ചുകഴിഞ്ഞാല്‍, 30 ദിവസത്തിലൊരിക്കല്‍ ബന്ധപ്പെട്ട വാര്‍ഡ് ഓഫിസറോ എൻജിനീയറോ പരിശോധന നടത്തുകയും വിശദമായ റിപ്പോര്‍ട്ട് ബി.ബി.എം.പിക്ക് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.