ബംഗളൂരു: ജനന-മരണ സർട്ടിഫിക്കറ്റുകൾക്ക് നിരക്ക് കുത്തനെയുയർത്തി കർണാടക സർക്കാർ. അഞ്ചു രൂപയുണ്ടായിരുന്ന ജനന സർട്ടിഫിക്കറ്റിന് ഇനി 50 രൂപ നൽകണം. രണ്ടു രൂപക്ക് ലഭിച്ചിരുന്ന മരണ സർട്ടിഫിക്കറ്റിന് ഇനി 20 രൂപയും നൽകണം. നിരക്കിൽ 10 മടങ്ങിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ജനനം അല്ലെങ്കിൽ മരണം നടന്നതിനു ശേഷമുള്ള ആദ്യ 21 ദിവസത്തിനുള്ളിൽ അപേക്ഷിക്കുകയാണെങ്കിൽ സർട്ടിഫിക്കറ്റുകൾ സൗജന്യമാണ്.
30 ദിവസത്തിനുശേഷം സർട്ടിഫിക്കറ്റുകളുടെ അഞ്ച് കോപ്പികൾ ലഭിക്കണമെങ്കിൽ ഇനി മുതൽ 250 രൂപ നൽകേണ്ടി വരും. നേരത്തേ ഇത് 25 രൂപയായിരുന്നു. നിരക്കുവർധനയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസിന്റെ സൗജന്യങ്ങളാണ് സർക്കാറിനെ ഇത്തരമൊരു പ്രതിസന്ധിയിലെത്തിച്ചതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.