മൈസൂരു ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ ബാഗുകൾ
പരിശോധിക്കുന്നു
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കി. ബസ് സ്റ്റാൻഡുകളിലും മറ്റും യാത്രക്കാരുടെ ലഗേജുകളും ബാഗുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൈസൂരു നഗരത്തിനും ചുറ്റുമുള്ള 22 സ്ഥലങ്ങളിൽ പ്രത്യേക പരിശോധനയുണ്ട്. മദർ തരേസ റോഡിലെ കെ.എസ്.ആർ.ടി.സി സബർബൻ സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം പരിശോധന കേന്ദ്രം തുറന്നിട്ടുണ്ട്. ഇവിടെ വന്നിറങ്ങുന്ന സംസ്ഥാനാനന്തര യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുന്നുണ്ട്. സി.സി.ടി.വി കാമറകളടക്കം ഇവിടെ സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.