ദുബൈ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ഒന്നാം വാർഷികാഘോഷം കർണാടക സർക്കാർ ചീഫ് വിപ്പ് സലീം അഹമ്മദ് ഉദ്​ഘാടനം ചെയ്യുന്നു

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണം -കർണാടക ചീഫ് വിപ്പ്

ദുബൈ: രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് കർണാടക സർക്കാർ ചീഫ് വിപ്പ് സലീം അഹമ്മദ്. ദുബൈ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ഒന്നാം വാർഷികാഘോഷ ചടങ്ങ് ഉദ്​ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.

കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി(മൈനോറിറ്റി) മുനീർ ആശംസ അറിയിച്ചു. ദുബൈ ഇൻകാസ് സംസ്ഥാന പ്രസിഡന്റ് റഫീക് മട്ടന്നൂർ അധ്യക്ഷത വഹിച്ചു.

നാഷനൽ കമ്മിറ്റി ഭാരവാഹികളായ കെ.സി. അബൂബക്കർ, സി.എ. ബിജു, നാസർ മാടായി, രാജി എസ്. നായർ, ഷാജി ഷംസുദ്ദീൻ, ബാലൻ പവിത്രൻ, ബഷീർ നരണിപ്പുഴ, പ്രജീഷ് ബാലുശ്ശേരി, പ്രജീഷ് വിളയിൽ എന്നിവർ സംസാരിച്ചു. ഷൈജു സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Karnataka Chief Whip asks to declare solidarity with Rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.