ബംഗളൂരു: നവംബറില്‍ നടത്തിയ മലയാളം മിഷന് പഠനോത്സവത്തില്‍ കര്‍ണാടക ചാപ്റ്ററില്‍നിന്ന് പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 318 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. കണിക്കൊന്നയില്‍ 87 പേര് എ പ്ലസ് നേടി. ശ്രീബാല 100ല്‍ 99 മാര്‍ക്ക് നേടി. സൂര്യകാന്തിയില്‍ 50 പേര് എ പ്ലസ് നേടി. ജെ. ജയലക്ഷ്മി 99 മാര്‍ക്ക് നേടി. ആമ്പലില്‍ ആറുപേര്‍ എ പ്ലസ് നേടി. എസ്. നിരഞ്ജന, അഥര്‍വ് എം. സുരേഷ് എന്നിവര്‍ 98 മാര്‍ക്ക് നേടി. ആമ്പല്‍ ലാറ്ററല്‍ എന്‍ട്രിയില്‍ ഏഴുപേര്‍ എ പ്ലസ് നേടി. നീലക്കുറിഞ്ഞിയില്‍ മൂന്നുപേര്‍ എ പ്ലസ് നേടി. ബംഗളൂരു ചാപ്റ്ററില്‍നിന്ന് 204 വിദ്യാര്‍ഥികള്‍ കണിക്കൊന്ന, 80 വിദ്യാര്‍ഥികള്‍ സൂര്യകാന്തി, 13 വിദ്യാര്‍ഥികള്‍ ആമ്പല്‍ പരീക്ഷയെഴുതി. 50 ഓളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തിരുന്നു.
മൈസൂര്‍ മേഖലയില്‍നിന്ന് 37 വിദ്യാര്‍ഥികള്‍ കണിക്കൊന്ന, 21 വിദ്യാര്‍ഥികള്‍ നീലക്കുറിഞ്ഞി, 21 വിദ്യാര്‍ഥികള്‍ സൂര്യകാന്തി, 10 വിദ്യാര്‍ഥികള്‍ ആമ്പല്‍ പരീക്ഷയെഴുതി. ബംഗളൂരുവില്‍നിന്ന് ആമ്പല്‍ ലാറ്ററല്‍ എന്‍ട്രി ഒമ്പത് വിദ്യാര്‍ഥികളും നീലക്കുറിഞ്ഞി ലാറ്ററല്‍ എന്‍ട്രി ഒമ്പത് വിദ്യാര്‍ഥികളും മൈസൂരു മേഖലയില്‍നിന്ന് നീലക്കുറിഞ്ഞി ലാറ്ററല്‍ എന്‍ട്രി ഒരു വിദ്യാര്‍ഥിയും എഴുതി. മുതിര്‍ന്നവരും മികച്ച വിജയം കരസ്ഥമാക്കി.
ജോലിത്തിരക്കിനിടയിലും മലയാളം പഠിക്കാന്‍ സമയം കണ്ടെത്തിയ അജിത്ത് തോമസ്, അന്ന കെ. അലക്സ്, ക്രിസ് ജോണ്‍ തോമസ്, സിറില്‍ കെ. അലക്സ്, ഡാനു മനു തോമസ്, യൂനിസ് സാറ സാം, ജോ അന്ന കോശി മാത്യു, ദിവ്യ മത്തായി, മാണി ഫിലിപ്പ് ബെഞ്ചമിന്‍, രൂത്ത് റോബിന്, സാജന് മത്തായി, സാറ സഖറിയ എന്നീ 12 പേര് കണിക്കൊന്നയിലൂടെ മലയാള ഭാഷയിലേക്ക് കാലെടുത്തുവെച്ചു. കോക് ടൗണ്‍ നിവാസിയായ കോഴഞ്ചേരി സ്വദേശി മാണി എച്ച്.എ.എല്‍ ഉദ്യോസ്ഥനായിരുന്നു. ഇദ്ദേഹമാണ് ഇത്തവണ പരീക്ഷയെഴുതിയ മുതിര്‍ന്ന വിദ്യാര്‍ഥി. 100ല്‍ 94 മാര്‍ക്കാണ് ഇദ്ദേഹം നേടിയത്.
മാണിയുടെ കൂടെ പരീക്ഷയെഴുതിയ അജിത്ത് തോമസ് (91 മാർക്ക്), അന്ന കെ. അലക്സ് (92), ക്രിസ് ജോണ്‍ തോമസ് (87), സിറില്‍ കെ. അലക്സ് (93), ഡാനു മനു തോമസ് (87), യൂനിസ് സാറ സാം (76), ജോ അന്ന കോശി മാത്യു( 93), ദിവ്യ മത്തായി (90), രൂത്ത് റോബിന് (87), സാജന് മത്തായി (91), സാറ സഖറിയ (90) എന്നിവരും മികച്ച വിജയം കാഴ്ചവെച്ചു. ഈസ്റ്റ് മാര്‍ത്തോമ ചര്‍ച്ചിലെ ഷിബു അലക്സ്, ജോളി വര്‍ഗീസ്, കെ.ഒ. സാബു എന്നിവരുടെ ശിക്ഷണത്തിലാണ് മുതിര്‍ന്ന തലമുറ വിജയം നേടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.