പ്രതീകാത്മക ചിത്രം

ക​ർ​ണാ​ട​ക സി.​ഇ.​ടി ഇ​ന്ന് ; 3.3 ല​ക്ഷം വി​ദ്യാ​ര്‍ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ​രീ​ക്ഷാ അ​തോ​റി​റ്റി വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ (സി.​ഇ.​ടി) പ​രീ​ക്ഷ​യി​ല്‍ 1,44,380 ആ​ൺ​കു​ട്ടി​ക​ളും 1,86,099 പെ​ൺ​കു​ട്ടി​ക​ളും അ​ട​ക്കം 3,30,479 വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഓ​രോ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലും ഡ്ര​സ് കോ​ഡ് ഓ​ഫി​സ​റെ നി​യ​മി​ക്കും.

ഇ​തി​നാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം 745 ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍ കു​ട്ടി​ക​ള്‍ ഹാ​ഫ് സ്ലീ​വ് വ​സ്ത്ര​ങ്ങ​ൾ, കോ​ള​ർ ഇ​ല്ലാ​ത്ത വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ധ​രി​ക്ക​ണം. ആ​ൺ​കു​ട്ടി​ക​ൾ​ക്ക് കു​റ​ഞ്ഞ പോ​ക്ക​റ്റു​ക​ളു​ള്ള പാ​ന്‍റ്സ് ധ​രി​ക്കാം. കു​ർ​ത്ത, പൈ​ജാ​മ, ജീ​ൻ​സ്, ഷൂ​സ് എ​ന്നി​വ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ബ്ലൂ​ടൂ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഇ​യ​ർ​ഫോ​ണു​ക​ൾ, മൈ​ക്രോ​ഫോ​ണു​ക​ൾ തു​ട​ങ്ങി എ​ല്ലാ വി​ധ​ത്തി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു. വി​ദ്യാ​ര്‍ഥി​ക​ള്‍ പ​രീ​ക്ഷ ഹാ​ളി​ല്‍ വ​രു​ന്ന​തി​ന് മു​മ്പ് കെ.​ഇ.​എ. വെ​ബ്‌​സൈ​റ്റി​ലെ ഡ്ര​സ് കോ​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ ശ്ര​ദ്ധാ​പൂ​ർ​വം വാ​യി​ക്ക​ണ​മെ​ന്ന് കെ.​ഇ.​എ. അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

എ​ൻ​ജി​നീ​യ​റി​ങ്, അ​ഗ്രി​ക​ള്‍ച​റ​ല്‍ സ​യ​ന്‍സ്, വെ​റ്റ​റി​ന​റി സ​യ​ൻ​സ് തു​ട​ങ്ങി​യ പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​ണ് സി.​ഇ.​ടി. ന​ട​ത്തു​ന്ന​ത്. ഭൗ​തി​ക​ശാ​സ്ത്രം, ര​സ​ത​ന്ത്രം പ​രീ​ക്ഷ​ക​ൾ വ്യാ​ഴാ​ഴ്ച​യും ഗ​ണി​ത​ശാ​സ്ത്രം, ജീ​വ​ശാ​സ്ത്രം എ​ന്നി​വ വെ​ള്ളി​യാ​ഴ്ച​യും ന​ട​ക്കും.

പ​രീ​ക്ഷാ ഹാ​ളു​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​ന് സി.​സി.​ടി.​വി കാ​മ​റ നി​രീ​ക്ഷ​ണ​മു​ള്‍പ്പ​ടെ​യു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വെ​ബ്‌​കാ​സ്റ്റി​ങ് വ​ഴി 745 കേ​ന്ദ്ര​ങ്ങ​ളും നി​രീ​ക്ഷി​ക്കും. ജി​ല്ലാ ത​ല​ത്തി​ൽ ജി​ല്ല ക​മീ​ഷ​ണ​ർ​മാ​രും ജി​ല്ല പ​ഞ്ചാ​യ​ത്ത് സി.​ഇ.​ഒ​മാ​രും ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കും. ബം​ഗ​ളൂ​രു​വി​ൽ 163 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 77,604 വി​ദ്യാ​ര്‍ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തും. പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​ക്ക് ര​ണ്ട് മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും സെ​ന്‍റ​റി​ല്‍ എ​ത്ത​ണം. ശ്ര​വ​ണ​സ​ഹാ​യി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പ​രി​ശോ​ധ​ന​ക്കാ​യി ര​ണ്ട് മ​ണി​ക്കൂ​ർ മു​മ്പ് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

ആ​ൾ​മാ​റാ​ട്ടം ത​ട​യാ​ൻ മു​ഖം തി​രി​ച്ച​റി​യ​ൽ, ക്യു.​ആ​ർ കോ​ഡ് പ​രി​ശോ​ധ​നാ എ​ന്നി​വ ന​ട​ത്തും. അ​ഡ്മി​റ്റ് കാ​ർ​ഡ്, രേ​ഖ​ക​ളും അ​പേ​ക്ഷാ ഫോ​റ​ത്തി​ന്‍റെ​യും ഫീ​സ് ര​സീ​തി​ന്‍റെ​യും കോ​പ്പി​ക​ള്‍ കൈ​വ​ശം​വെ​ക്കു​ക​യും ചെ​യ്യു​ക.

Tags:    
News Summary - Karnataka CET today; 3.3 lakh students will appear for the exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.