മുഹമ്മദ് സെയ്ദ്, നമീർ
മംഗളൂരു: ബംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അഖില കർണാടക സ്പോർട്സ് കരാട്ടെ അസോസിയേഷൻ സംസ്ഥാനതല സെലക്ഷനിൽ ഭട്കലിലെ അഞ്ജുമാൻ ബോയ്സ് ഹൈസ്കൂൾ വിദ്യാർഥിയും അലയൻസ് മാർഷ്യൽ ആർട്സ് അക്കാദമിയിലെ ട്രെയിനിയുമായ മുഹമ്മദ് സെയ്ദ് ഒന്നാം സ്ഥാനം നേടി.
ഈ നേട്ടത്തോടെ ഹൈദരാബാദിൽ നടക്കുന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കർണാടകയെ പ്രതിനിധീകരിക്കുന്നതിന് സെയ്ദ് ഇടം നേടി. ചാമ്പ്യൻഷിപ്പിന്റെ 16 വർഷത്തെ ചരിത്രത്തിൽ ഈ മേഖലയിൽനിന്ന് ഒരാൾ ദേശീയതലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ഇതാദ്യമാണ്. മുഹമ്മദ് മൊഹ്സിൻ രാജയുടെ മകനായ സെയ്ദ് ഭട്കലിലെ അലയൻസ് മാർഷ്യൽ ആർട്സ് അക്കാദമി വിദ്യാർഥിയാണ്. മംഗളൂരു ഹുദാ ഇസ്ലാമിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഇസ്മായിൽ നമീർ രണ്ട് വെങ്കല മെഡലുകൾ നേടി. അഖില കർണാടക സ്പോർട്സ് കരാട്ടെ ഓർഗനൈസേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
14-15 വയസ്സിന് താഴെയുള്ള 63 കിലോഗ്രാം വിഭാഗത്തിൽ വെങ്കലവും 21 വയസ്സിന് താഴെയുള്ള 65 കിലോഗ്രാം വിഭാഗത്തിൽ മറ്റൊന്നും നേടി.
കർണാടകയിൽനിന്നായി 650ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.