മന്ത്രി ശിവരാജ് തങ്കദ്ഗി ബോർഡിൽ എഴുതുന്നു
ബംഗളൂരു: കന്നട സാംസ്കാരിക മന്ത്രി ശിവരാജ് തങ്കദ്ഗി വ്യാഴാഴ്ച കൊപ്പാൽ ജില്ലയിലെ സ്കൂളിലെ വിദ്യാർഥികളുടെ മുന്നിൽ കന്നട വാക്ക് തെറ്റായി എഴുതി നാണം കെട്ടു. കേട്ടതല്ല എഴുതിപ്പോയതെന്നാണ് മന്ത്രിയുടെ വിശദീകരണം. കാരത്തഗിയിൽ അംഗൻവാടി കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മന്ത്രി ‘ശുഭവഗലി’ (ഭാഗ്യം എന്നർഥം) എന്ന വാക്ക് പിശകോടെ എഴുതി. തെറ്റിനെക്കുറിച്ച് ആരാഞ്ഞപ്പോൾ മന്ത്രി ശിവരാജ് തങ്കദ്ഗിയുടെ പ്രതികരണം ഇങ്ങനെ: എനിക്ക് സാമാന്യബുദ്ധിയുണ്ട്. ഞാൻ അജ്ഞനല്ല. ഞാൻ അധികാരത്തിലെത്തി 12ാം വർഷമാണിത്. എന്റെ മണ്ഡലത്തിലെ ആളുകൾക്ക് എന്റെ ഭാഷാ പരിജ്ഞാനം അറിയില്ലേ? ഞാൻ ബി.എസ്.സി പഠിച്ചിട്ടുണ്ട്. സാമാന്യബുദ്ധിയും ഉണ്ട്. ഒരു മനുഷ്യന്റെ ക്ഷമ പരീക്ഷിക്കരുത്.
‘‘എന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഞാൻ എങ്ങനെ ജോലി ചെയ്യുന്നുവെന്ന് അറിയാം. ഭാഗ്യം അറിയിക്കുന്ന ഒരു വാക്ക് എഴുതാൻ ഉദ്യോഗസ്ഥർ നിർദേശിച്ചപ്പോൾ ഞാൻ മറ്റെന്തോ എഴുതുകയായിരുന്നു. ഒരു ചെറിയ പിശക് ഉണ്ടായിരുന്നു. ഒരുപക്ഷേ, എനിക്ക് താൽക്കാലികമായി ശ്രദ്ധ തെറ്റിയതാകാം. എന്നാലും എഴുതാൻ അറിയാത്ത ഒരാളായി എന്നെ ചിത്രീകരിക്കുന്നത് തെറ്റാണ്’’-മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.