കലാവേദി 59-ാം വാർഷികാഘോഷം കലാവേദി പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളുരു: കലാവേദിയുടെ 59-ാം വാർഷികാഘോഷം മാര്‍ത്തഹള്ളിയിലെ കലാഭവനിൽ നടന്നു. പൊതുചടങ്ങ്, കേരള, കല പയ്യന്നൂർ അവതരിപ്പിച്ച നാടകം ‘ഉറുമാല് കെട്ടിയ ചൈത്രമാസം’ അരങ്ങേറി.
പൊതുചടങ്ങ് കലാവേദി പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം ചെയ്തു. ബിൽഡിങ് കമ്മിറ്റി ചെയർമാൻ ടി. രമേശ്, വൈസ് പ്രസിഡന്റ് കെ.പി. പത്മകുമാർ, ട്രഷറർ ടി.വി. നാരായണൻ, ജോയന്റ് സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. 48-ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ് ജോര്‍ജ്ജ് പുരസ്കാരവും മികച്ച നടിക്കുള്ള സിൽവർ സെന്റ് ജോര്‍ജ്ജ് പുരസ്ക്കാരവും നേടിയ 'മോഹം' സിനിമയുടെ നിർമ്മാതാവ് റസാഖ് അഹമ്മദിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.