ജിലാനി അനുസ്മരണ സമ്മേളനം 25ന്

ബംഗളൂരു: ബാംഗ്ലൂർ സുന്നി മാനേജ്മെൻറ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാത്രി 10ന് ശിവാജി നഗർ മസ്ജിദുന്നൂറിൽ ജിലാനിദിന അനുസ്മരണം നടക്കും. പ്രസിദ്ധ പണ്ഡിതനും വാഗ്മിയുമായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി നേതൃത്വം നൽകും.

മുൻകേന്ദ്രമന്ത്രിയും സംയുക്ത മഹല്ല് ബംഗളൂരു ജില്ല പ്രസിഡന്റുമായ സി.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർക്ക് തബ്ബറുക്ക് വിതരണം ഉണ്ടായിരിക്കുമെന്ന് സുന്നി മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് ഹക്കീം, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ, ഖജാൻജി സത്താർ മൗലവി എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 9980268182.

Tags:    
News Summary - Jilani memorial service to be held on the 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.