മംഗളൂരു: ബംഗ്ലാദേശ് പൗരനാണെന്ന് ആരോപിച്ച് ഝാർഖണ്ഡിൽനിന്നുള്ള കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ച കേസിൽ കാവൂർ പൊലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കുളൂർ സ്വദേശി കെ. മോഹനാണ് (37) അറസ്റ്റിലായത്. നേരത്തേ കുളൂർ സ്വദേശികളായ രതീഷ് ദാസ് (32), ധനുഷ് (24), സാഗർ (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. നാലുപേർ ചേർന്നായിരുന്നു ആക്രമിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് 15 വർഷമായി നിർമാണ തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി ദിൽജൻ അൻസാരി ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ തടഞ്ഞുനിർത്തി മതം ആരാഞ്ഞ് ആക്രമിക്കുകയായിരുന്നു. ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് അസഭ്യം പറയുകയും അൻസാരിയുടെ പണിയായുധം ഉപയോഗിച്ച് ആക്രമിച്ചെന്നുമാണ് പരാതി.
തലപൊട്ടി ചോര ഒഴുകുന്ന അവസ്ഥയിലും മർദനം തുടരുന്നതിനിടെ പരിസരവാസിയായ സ്ത്രീ യുവാവിനെ രക്ഷിക്കുകയായിരുന്നു. ഭയം കാരണം യുവാവ് പരാതി നൽകിയിരുന്നില്ല. പ്രാദേശിക പൊതുപ്രവർത്തകർ നൽകിയ പരാതിയിലാണ് തിങ്കളാഴ്ച കാവൂർ പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.