മംഗളൂരു: മുൻ മന്ത്രിമാരായ എസ്.ആർ. മഹേഷ്, സി.എസ്. പുട്ടരാജു എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ജെ.ഡി-എസ് പ്രവർത്തകർ ധർമസ്ഥല ക്ഷേത്രത്തിലേക്ക് കാർ റാലി നടത്തി. ധർമസ്ഥല ധർമാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ എം.പിയെ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ‘ഞങ്ങൾ ധർമസ്ഥലയോടൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി 500ഓളം കാറുകളിലായാണ് റാലി നടത്തിയത്.
മാണ്ഡ്യയിൽനിന്നും യെൽവാളിൽനിന്നും ആരംഭിച്ച റാലി കെ.ആർ നഗറിലെ തോപ്പമ്മ ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷം സാലിഗ്രാമ താലൂക്കിലെ സാലിഗ്രാമം, ഹോളനരസിപൂർ താലൂക്കിലെ ഹരദനഹള്ളി, രാമനാഥപുര, കോണനൂർ, സിദ്ധപുര, അർക്കൽഗുഡ് താലൂക്കിലെ ബണാവാര, കുടകിലെ ശനിയാഴ്ചവരശാന്ത റോഡ് എന്നിവിടങ്ങളിലൂടെ റാലി ബിസിൽ ഘട്ട് വഴി ധർമസ്ഥലത്ത് സമാപിച്ചു. ഡോ. വീരേന്ദ്ര ഹെഗ്ഡെയെ കേന്ദ്രം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതു മുതൽ അദ്ദേഹത്തിനെതിരെ ഗൂഢാലോചനകൾ നടക്കുകയാണെന്ന് ജെ.ഡി-എസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് കൂടിയായ എസ്.ആർ. മഹേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.