ബംഗളൂരു: ഡിഫറൻഡ്ലി ഏബ്ൾഡ് ക്രിക്കറ്റ് കൗൺസിൽ ഓഫ് ഇന്ത്യ (ഡി.സി.സി.ഐ) സംഘടിപ്പിക്കുന്ന ശാരീരിക പരിമിതരുടെ ട്വന്റി 20 സീരീസിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.
രാമനഗര കുമ്പളഗോഡ് കിനി സ്പോർട്സ് അറീനയിൽ നടക്കുന്ന സീരീസിൽ അഞ്ചു മത്സരങ്ങൾ അരങ്ങേറും. കഴിഞ്ഞ ജനുവരിയിൽ ശ്രീലങ്കയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീം ജേതാക്കളായിരുന്നു. പാകിസ്താനും ശ്രീലങ്കയുമായി ടൂർണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകൾ. ആദ്യമായാണ് ഇന്ത്യയും ശ്രീലങ്കയും ട്വന്റി 20 സീരീസിൽ ഏറ്റുമുട്ടുന്നത്.
ഇന്ത്യ- ശ്രീലങ്ക ശാരീരിക പരിമിത ട്വന്റി 20 സീരീസ് ഇന്നുമുതൽ രാവിലെ ഒമ്പതിന് മൽസരത്തിന് തുടക്കമാവും. മറ്റു മത്സരങ്ങൾ ബുധൻ, വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ നടക്കും. വാർത്തസമ്മേളനത്തിൽ ഇരു ടീമുകളുടെയും ക്യാപ്റ്റന്മാർ, പരിശീലകർ, പ്രായോജകരായ വിൽസ്പോക് സ്പോർട്സ് സി.ഇ.ഒ എ.ജെ. നിഷാന്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.