Posted On
date_range Updated On
date_range പ്രകോപന പ്രസംഗം; രണ്ടു ബി.ജെ.പി എം.എൽ.എമാർക്കെതിരെ കേസ്
ബംഗളൂരു: പ്രകോപന പ്രസംഗത്തിന്റെ പേരിൽ രണ്ടു ബി.ജെ.പി എം.എൽ.എമാർക്കെതിരെ കർണാടക പൊലീസ് കേസെടുത്തു. ബിജാപുർ സിറ്റി മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ബസനഗൗഡ പാട്ടിൽ യത്നാൽ, തെലങ്കാനയിലെ ഗോഷമഹൽ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ടി. രാജാസിങ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധി നേടിയ ബി.ജെ.പി നേതാക്കളാണ് ഇരുവരും.
വിജയപുര ശിവാജി സർക്കിളിൽ തിങ്കളാഴ്ച നടന്ന പരിപാടിയിലായിരുന്നു ഇരുവരുടെയും പ്രകോപന പ്രസംഗം അരങ്ങേറിയത്. ഐ.പി.സി 153, 506, 504, 502 (രണ്ട്) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.