ആൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു പ്രവര്‍ത്തകര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
ബംഗളുരു: കേരളത്തിൽ ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ 'ഓപറേഷൻ തൂഫാൻ' ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു.
കർണാടകയിലെ ലഹരി മാഫിയക്കെതിരെ സമാനമായ നടപടികൾ ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ബംഗളുരുവില്‍ കൂടിക്കാഴ്ച നടത്താൻ എത്തിയതായിരുന്നു മന്ത്രി രമേശ് ചെന്നിത്തല.
ബംഗളുരു നഗരത്തിൽ വർധിച്ചുവരുന്ന ലഹരി മാഫിയയുടെ സ്വാധീനവും വിദ്യാര്‍ഥികളെ ഉൾപ്പെടെ ഇതിനായി ഉപയോഗിക്കുന്ന അപകടകരമായ പ്രവണതയും ശ്രദ്ധയിൽപ്പെടുത്താനായി ആൾ ഇന്ത്യ കെ.എം.സി.സി പ്രസിഡന്റ് ടി. ഉസ്മാൻ, ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, എ.ഐ.കെ.എം.സി.സി ലീഗൽ അഡ്വൈസർ അഡ്വ. ഇല്യാസ്, കെ.എം.എം.എൽ അസി. ജനറൽ മാനേജർ ഡോ അനിൽ മുഹമ്മദ് എന്നിവരടങ്ങുന്ന സംഘം കുമാര കൃപ ഗസ്റ്റ് ഹൗസിൽ മന്ത്രിയുമായി കൂടികാഴ്ച്ച നടത്തി.
കേരളത്തിൽ നിന്നുള്ള വിദ്യാര്‍ഥികളെയാണ് ലഹരി മാഫിയ കൂടുതലും ലക്ഷ്യമിടുന്നത്. പിന്നീട് ഇവരെ കാരിയർമാരായി മാറ്റുകയാണ്. നിയമപാലകരുടെ സഹായവും ചിലപ്പോൾ ലഹരി മാഫിയക്ക് ലഭിക്കാറുണ്ട്. വിദ്യാര്‍ഥികളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ലഹരിക്കടിമപ്പെട്ടവരെ പുനരധിവാസത്തിലൂടെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംഘം മന്ത്രിയോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.