ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ്; 26 പേർ അറസ്റ്റിൽ

മംഗളൂരു: പെർഡൂർ ഗ്രാമത്തിലെ സ്വർണ ഗ്രീൻ വാലി റിസോർട്ടിൽ ചൂതാട്ടം നടത്തിയതിന് 26 പേരെ ഹിരിയഡ്ക പൊലീസ് അറസ്റ്റ് ചെയ്തു. റെയ്ഡ് സമയം പ്രതികൾ റിസോർട്ടിലെ മുറിയിൽ 'ആന്ദർ ബഹാർ' കാർഡ് ഗെയിം കളിക്കുകയായിരുന്നു.

ഉളിയരുഗോളിയയിലെ കെ.സതീഷ് , മൂഡ്ബിദ്രിയിലെ എ.അക്ഷയ് , ലോഹിത്, കാപ്പുവിലെ ദിനേശ്, ബേലപ്പുവിലെ മാധവ് പൂജാരി, കാപ്പുവിലെ പ്രശാന്ത്, അക്ഷയ, ദിനേശ്, ഭരത്, അരുൺ, റോഷൻ, റോഷൻ, യാദവ്, രഞ്ജിത്ത്, വി മനീഷ, പൃഥ്വിൻ, ശിവ, ദീപക്, ചരൺ, ശിവ, ദീപക്, കൃഷ്ണ, ഉച്ചില, ഷിർവയിലെ അബ്ദുൾ ഹമീദ്, ഉഡുപ്പിയിലെ ഹാരോൺ, അശോക, ശൈലേശ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിൽ നിന്ന് 1.31 ലക്ഷം രൂപയും ഏകദേശം 16.5 ലക്ഷം രൂപ വിലമതിക്കുന്ന 25 മൊബൈൽ ഫോണുകൾ, അഞ്ച് കാറുകൾ, മൂന്ന് മോട്ടോർ സൈക്കിളുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഹിരിയഡ്ക പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.സ്വർണ ഗ്രീൻ വാലി റിസോർട്ടിന്റെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Raid on gambling center; 26 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.