ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍ ക​ർ​ണാ​ട​ക​യു​ടെ പി​ന്തു​ണ തേ​ടി ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യി

കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ള്‍

മെട്രോ സിറ്റിയും ലഹരിയുടെ പിടിയിൽ; തൂ​ഫാ​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ക​ർ​ണാ​ട​ക

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി എ​ത്തു​ന്ന ബ​ഹു​ഭൂ​രി​ഭാ​ഗം മ​ല​യാ​ളി വി​ദ്യാ​ര്‍ഥി​ക​ളും ല​ഹ​രി​ക്ക​ടി​പ്പെ​ടു​ന്നു​വെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. ഒ​റ്റ​ക്കു​ള്ള കു​ത്ത​ഴി​ഞ്ഞ ജീ​വി​തം പ​ല​പ്പോ​ഴും കു​ട്ടി​ക​ളെ ല​ഹ​രി​യു​ടെ അ​ടി​മ​ക​ളാ​ക്കു​ന്നു. ആ​സ്വാ​ദ​ന​മാ​യി മാ​ത്രം ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങു​ന്ന ല​ഹ​രി പി​ന്നീ​ട് യു​വ​ത​ല​മു​റ​യെ കീ​ഴ​ട​ക്കു​ന്നു.

ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ലാ​യി നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ല​ഹ​രി കേ​സു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ളും ട്രെ​യി​നു​ക​ളു​മാ​ണ് ല​ഹ​രി ഇ​ട​പാ​ടി​ന്‍റെ ഇ​ട​ങ്ങ​ള്‍. ലോ​ക്ക​ല്‍ ആ​ളു​ക​ളി​ലൂ​ടെ​യാ​ണ് മി​ക്ക​പ്പോ​ഴും ല​ഹ​രി​യു​ടെ കൈ​മാ​റ്റം ന​ട​ക്കു​ന്ന​ത്. ല​ഹ​രി ഉ​പ​യോ​ഗ നി​യ​ന്ത്ര​ണ​ത്തി​നാ​യി ആ​ന്‍റി സ്ക്വാ​ഡു​ക​ളെ വി​ന്യ​സി​ച്ചി​ട്ടും ന​ഗ​ര​ത്തി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം ദി​നം​പ്ര​തി കു​തി​ക്കു​ക​യാ​ണ്. കാ​മ്പ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​വ​ബോ​ധ​വും വി​ദ്യാ​ര്‍ഥി​ക​ളി​ല്‍നി​ന്നും ആ​ന്‍റി സ്ക്വാ​ഡു​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടും ല​ഹ​രി വി​പ​ത്തി​ന് ത​ട​യി​ടാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ​യും ല​ഹ​രി എ​ത്തു​ന്നു​ണ്ട്. കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ല​ഹ​രി​യു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ​ന്നും നൂ​റി​ല​ധി​കം മ​ല​യാ​ളി​ക​ള്‍ ജ​യി​ലി​ലാ​ണെ​ന്നും നി​ര​വ​ധി സാ​മൂ​ഹി​ക സേ​വ​ന സം​ഘ​ട​ന​ക​ളും പ​റ​യു​ന്നു. ല​ഹ​രി​ക്ക​ടി​പ്പെ​ട്ട് വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന സ്ഥി​തി വി​ശേ​ഷ​വും വ​ര്‍ധി​ക്കു​ക​യാ​ണ്.

മ​യ​ക്കു മ​രു​ന്നി​നെ​തി​രെ പോ​രാ​ടാ​ൻ ക​ര്‍ണാ​ട​ക സ​ര്‍ക്കാ​ര്‍ ഓ​പ​റേ​ഷ​ന്‍ റൈ​സ്, ബേ​ഡ ബ്രോ ​എ​ന്നീ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്. കോ​ള​ജു​ക​ൾ, സ്കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കാ​മ്പ​യി​ൻ. ല​ഹ​രി​ക്ക​ടി​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സു​മാ​യി പ​ങ്കു​വെ​ക്ക​ണ​മെ​ന്നും ല​ഹ​രി വി​പ​ത്തി​നെ​തി​രെ പോ​രാ​ടാ​ന്‍ അ​വ​ര്‍ സ​ഹാ​യി​ക്കു​മെ​ന്നും 2028 ഓ​ടെ ക​ര്‍ണാ​ട​ക​യെ മ​യ​ക്കു​മ​രു​ന്നു മു​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

2026 മേ​യ് 31 വ​രെ 184.72 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ക്കു​ക​യും 1,406 മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. 6,651 പ്ര​തി​ക​ളെ​യും 5,090 ഉ​പ​ഭോ​ക്താ​ക്ക​ളെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ 17 മ​യ​ക്കു​മ​രു​ന്ന് നി​ർ​മാ​താ​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ല്‍ ആ​രം​ഭി​ച്ച ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന് പൂ​ർ​ണ്ണ പി​ന്തു​ണ തേ​ടി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി. ​കെ ശി​വ​കു​മാ​റു​മാ​യി വി​ധാ​ൻ സൗ​ധ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ല​ഹ​രി മ​രു​ന്നു​ക​ളു​ടെ വി​ൽ​പ്പ​ന​ക്കും വ്യാ​പ​ന​ത്തി​നും എ​തി​രെ കേ​ര​ള ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​പറേ​ഷ​ൻ തൂ​ഫാ​ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ര്‍ പൂ​ർ​ണ പി​ന്തു​ണ ന​ല്‍കു​മെ​ന്ന് ഡി.​കെ ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ

കേ​ര​ള- ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ക്കു​മെ​ന്നും ഡി.​കെ ശി​വ​കു​മാ​ർ ഉ​റ​പ്പു​ന​ൽ​കി. 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' ദൗ​ത്യ​ത്തി​ന്‍റെ വി​ജ​യ​ത്തെ മു​ഖ്യ​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന ഒ​ന്നാ​ണ് ദൗ​ത്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള-​ക​ർ​ണാ​ട​ക പൊ​ലീ​സ് സേ​ന​ക​ൾ ത​മ്മി​ൽ ശ​ക്ത​മാ​യ ഏ​കോ​പ​ന​വും സ​ഹ​ക​ര​ണ​വും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ളി​ച്ച് നി​ർ​ദ്ദേ​ശം ന​ൽ​കി. ല​ഹ​രി​ക്കെ​തി​രെ ഒ​ന്നി​ച്ചു​ള്ള പോ​രാ​ട്ട​ത്തി​ന് ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡി.​ജി.​പി​മാ​രു​ടെ യോ​ഗം വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കും.

ക​ർണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ വാ​രി​യേ​ഴ്സായി തി​ര​ഞ്ഞെ​ടു​ത്ത പി.​എ. ഐ​സ​ക്ക്, ജോ​ജു വ​ര്‍ഗീ​സ്, സു​മോ​ജ് മാ​ത്യൂ എ​ന്നി​വ​ര്‍

 

Tags:    
News Summary - Metro city also in the grip of addiction; Karnataka extends full support to Tofan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.