പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ചിങ്ങനിലവ് 2026 ന്‍റെ ടിക്കറ്റ് പ്രകാശനത്തിൽനിന്ന്
ബംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ 10 ആം വാർഷികവും ഓണാഘോഷ പരിപാടിയായ ചിങ്ങനിലവ് 2026 ന്‍റെ ടിക്കറ്റ് പ്രകാശനവും നടന്നു.
അസോസിയേഷൻ മെമ്പറും നമ്പ്യാർ ബിൽഡർസ് വൈസ് പ്രസിഡന്‍റുമായ അരുൺ ഉണ്ണികൃഷ്ണൻ അസോസിയേഷൻ മുതിർന്ന അംഗമായ വിജയകുമാറിൽ നിന്നും ടിക്കറ്റ് ഏറ്റു വാങ്ങി. പ്രോഗ്രാം കൺവീനർ അരുൺ കുമാർ, ചെയർമാൻ ഡി.ആർ.കെ. പിള്ളൈ, പ്രസിഡന്‍റ് രമേഷ് കുമാർ, ജനറൽ സെക്രട്ടറി രാഗേഷ്, കോഓഡിനേറ്റർ സന്തോഷ് കുമാർ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡന്‍റ് ജസ്റ്റിൻ ഫെർണാണ്ടസ്, സെക്രട്ടറി ബിജു സുന്ദർ, ഹൂഡി ബ്രാഞ്ച് പ്രസിഡന്‍റ് പ്രദീപ് കുമാർ, സെക്രട്ടറി ജിജോ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്‍റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലും അസോസിയേഷൻ വെബ്സൈറ്റ്ലും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്: 7337734243, 8050897856, 8147599358.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.