ബംഗളൂരുവിൽ ഇഫ്‌താർ മീറ്റ് ഇന്ന്

ബംഗളൂരു: ബംഗളൂരുവിലെ മലയാളി മുസ്‍ലിംകളുടെ ഇസ്‌ലാമിക-സാംസ്കാരിക കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിനായി, ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്‌താർ മീറ്റ് ഞായറാഴ്ച നടക്കും. ശിവാജി നഗർ ഹൈൻസ് റോഡ് ശംസ് കൺവെൻഷൻ സെന്ററിൽ ഉച്ചക്ക് രണ്ടു മുതൽ ആരംഭിക്കുന്ന പരിപാടിയിൽ വൈജ്ഞാനിക ക്ലാസുകളും വിവിധ സാമൂഹിക പരിപാടികളും അരങ്ങേറും.

പ്രശസ്ത ഇസ്‍ലാമിക ചിന്തകനും പ്രഭാഷകനുമായ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. റഷീദ് കുട്ടമ്പൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. കൂടാതെ, അബ്ദുൽ അഹദ്, ബിലാൽ കൊല്ലം, നിസാർ സ്വലാഹി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.ഇഫ്‌താർ മീറ്റിന്റെ ഭാഗമായി സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക മേള എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങളും കുട്ടികൾക്കായി കളിച്ചങ്ങാടവും ഒരുക്കിയിട്ടുണ്ട്. പാർക്കിങ്ങിനായി വിപുലമായ സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 99000 01339.

Tags:    
News Summary - Iftar meet in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.