ബംഗളൂരു: ബംഗളൂരു നഗരത്തിലെ മയക്കുമരുന്ന് ഇടപാടുകൾക്ക് പൂട്ടിടാൻ പുതിയ നീക്കവുമായി ആഭ്യന്തര വകുപ്പ്. നഗരത്തിലെ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം.
ഏതെങ്കിലും പ്രദേശത്ത് മയക്കുമരുന്ന് വിൽപന സജീവമായാൽ ആ മേഖലയിലെ പൊലീസ് സ്റ്റേഷൻ ചുമതലയുള്ളയാൾക്കെതിരെ നടപടി സ്വീകരിക്കും. പൊലീസുകാർക്കെതിരെ ആദ്യം താക്കീതും ആവർത്തിച്ചാൽ ശക്തമായ നടപടിയും എടുക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.