ഹൊസൂർ കൈരളി സമാജത്തിന്റെ ഓണോത്സവത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ ആദിയമൻ എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ തമിഴ്നാട് മുൻ കായിക മന്ത്രി ആർ. ബാലകൃഷ്ണ റെഡ്ഡി ഫ്ലാഗ്ഓഫ് ചെയ്യുന്നു
ബംഗളൂരു: ഹൊസൂർ കൈരളി സമാജത്തിന്റെ 'ഓണോത്സവം-2022'നോടനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ ഹൊസൂർ ആദിയമൻ എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ നടന്നു. തമിഴ്നാട് മുൻ കായിക മന്ത്രി ആർ. ബാലകൃഷ്ണ റെഡ്ഡി ഫ്ലാഗ്ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കൈരളി സമാജം പ്രസിഡന്റ് ജി. മണി, ജനറൽ സെക്രട്ടറി മാത്യു തോമസ്, ഓണോത്സവം കമ്മിറ്റി ചെയർമാൻ അനിൽ കെ. നായർ, സ്പോർട്സ് കമ്മിറ്റി കൺവീനർ എൻ.കെ. പ്രേംരാജ്, വൈസ് പ്രസിഡന്റ് ബാബു തന്നിവിള എന്നിവർ ഭദ്രദീപം കൊളുത്തി. രാവിലെ 10ന് ആരംഭിച്ച വിവിധയിനം കായിക മത്സരങ്ങൾ വൈകീട്ട് ഏഴുവരെ നീണ്ടുനിന്നു. എട്ടു ടീമുകളുടെ വാശിയേറിയ വടംവലി മത്സരത്തിൽ പ്രേംരാജ് നയിച്ച കൈരളി ടീം ഒന്നാംസ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രസിഡന്റ് ജി. മണിയും മറ്റ് ഭാരവാഹികളും ചേർന്ന് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.