എ​സ്.​എ​സ്.​എ​ൽ.​സി -എം.​എം.​എ ക്ര​സ​ന്റ് സ്കൂ​ളി​നും കൈ​ര​ളി നി​ല​യം ഹൈ​സ്കൂ​ളിനും നൂ​റു​മേ​നി

ബം​ഗ​ളൂ​രു: മ​ല​ബാ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ന് കീ​ഴി​ലെ ക്ര​സ​ന്റ് സ്കൂ​ളി​ന് എ​സ്.​എ​സ്.​എ​ൽ.​സി. പ​രി​ക്ഷ​യി​ൽ നൂ​റു​മേ​നി. പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ര്‍ഥി​ക​ളും വി​ജ​യി​ച്ചു. 16 വി​ദ്യാ​ര്‍ഥി​ക​ൾ ഡി​സ്റ്റി​ങ്ഷ​ന്‍ ക​ര​സ്ഥ​മാ​ക്കി. അ​ഞ്ച് വി​ദ്യാ​ര്‍ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ര്‍ക്ക് നേ​ടി മി​ക​വ് തെ​ളി​യി​ച്ചു. ഭു​വ​നേ​ഷ് 94.24 ശ​ത​മാ​നം, ആ​യി​ശ ശാ​ഫി​യ 93.44 ശ​ത​മാ​നം, ജ​യ് ഭാ​ര​ത് 93.41 ശ​ത​മാ​നം, ഹ​ലീ​മ സ​അ​ദി​യ്യ 90.72 ശ​ത​മാ​നം, ബു​ഷ്റ ബാ​നു 90.4 ശ​ത​മാ​നം എ​ന്നി​വ​രാ​ണ് മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. 30 വി​ദ്യാ​ര്‍ഥി​ക​ൾ 80 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് നേ​ടി. ഇ​ക്ക​ഴി​ഞ്ഞ പ്ല​സ്ടു പ​രീ​ക്ഷ​യി​ലും എം.​എം.​എ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യി​രു​ന്നു.

ചേ​രി​ക​ളി​ൽ നി​ന്നു​ള്ള നി​ർ​ധ​ന വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗ​വും. 1500 ൽ ​പ​രം കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍ഥി​ക​ളു​ടെ ബാ​ഹു​ല്യം പ​രി​ഗ​ണി​ച്ച് കെ​ട്ടി​ട​ത്തി​ൻ്റെ പു​തി ബ്ലോ​ക്ക് ജൂ​ണി​ൽ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും.

പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. കു​റ​ഞ്ഞ ഫീ​സി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യ​ഭ്യാ​സ​വും ഉ​ന്ന​ത പ​ഠ​ന​ത്തി​നു​ള്ള സാ​ഹ​ച​ര്യ​വും സൃ​ഷ്ടി​ക്ക​ലാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​തി​നാ​യി മി​ടു​ക്ക​രാ​യ വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും പാ​വ​പ്പെ​ട്ട 25 ശ​ത​മാ​നം വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക് സ്‌​കോ​ർ​ഷി​പ്പും ന​ൽ​കി വ​രു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ൻ.​എ.​മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ്, ചെ​യ​ർ​മാ​ൻ അ​ഡ്വ.​പി. ഉ​സ്മാ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

കൈ​ര​ളി നി​ല​യം ഹൈ​സ്കൂ​ളി​ന് നൂ​റു ശ​ത​മാ​നം വി​ജ​യം

ബം​ഗ​ളൂ​രു: എ​സ്.​എ​സ് എ​ല്‍.​സി. പ​രീ​ക്ഷ​യി​ല്‍ കൈ​ര​ളി നി​ല​യം ഹൈ​സ്കൂ​ൾ (എ​ച്ച്.​എ.​എ​ല്‍) നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ 129 വി​ദ്യാ​ര്‍ഥി​ക​ളും വി​ജ​യി​ച്ചു. 28 ഡി​സ്റ്റി​ങ്ഷ​ന്‍, 59 ഫ​സ്റ്റ് ക്ലാ​സ്, 42 സെ​ക്ക​ന്‍റ് ക്ലാ​സ് എ​ന്നി​വ നേ​ടി. 95 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി ക​മ്മ​ല ദി​നേ​ശ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ടി. ​ഹ​രി​ണി-​ര​ണ്ടാം സ്ഥാ​നം(94 ശ​ത​മാ​നം), ഉ​ദി​ത് ര​ഞ്ജ​ൻ ദാ​സ്- മൂ​ന്നാം സ്ഥാ​നം(92.20 ശ​ത​മാ​നം).

വി​ജി​ന​പു​ര ജൂ​ബി​ലി സ്‌​കൂ​ളി​ന് നൂ​റു​ശ​ത​മാ​നം വി​ജ​യം

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​റി​ന് കീ​ഴി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ വി​ജി​ന​പു​ര ജൂ​ബി​ലി സ്കൂ​ൾ എ​സ്.​എ​സ്.​എ​ൽ.​സി. പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 107 പേ​രും വി​ജ​യി​ച്ചു. 17 ഡി​സ്റ്റി​ങ്ഷ​ൻ, 63 ഫ​സ്റ്റ് ക്ലാ​സ്, 27 സെ​ക്ക​ൻ​ഡ് ക്ലാ​സ് എ​ന്നി​വ നേ​ടി. രാ​ജേ​ഷ് പ്ര​ജാ​പ​ത്, സീ​ത എ​ന്നി​വ​രു​ടെ മ​ക​ൻ വ​രു​ൺ പ്ര​ജാ​പ​ത് 95.52 ശ​ത​മാ​നം മാ​ർ​ക്ക്‌ നേ​ടി ഒ​ന്നാം സ്ഥാ​ന​വും, കെ.​ആ​ർ. അ​രു​ൺ കു​മാ​ർ, പി.​ആ​ർ. ര​മ്യ എ​ന്നി​വ​രു​ടെ മ​ക​ൻ അ​ർ​ജു​ൻ കെ. ​അ​രു​ൺ 95.36 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി. ര​ണ്ടാം സ്ഥാ​ന​വും, എ​ൻ.​എ. സു​രേ​ഷ് കു​മാ​ർ, എ​ൻ.​വി. ജ​ല​ജ എ​ന്നി​വ​രു​ടെ മ​ക​ൾ എ​ൻ.​എ​സ്. അ​മൃ​ത​ല​ക്ഷ്മി 94.40ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ല​ത്തി​ൽ തി​ള​ങ്ങി ദ​ക്ഷി​ണ ക​ന്ന​ട, ഉ​ഡു​പ്പി

മം​ഗ​ളൂ​രു: 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ തീ​ര ജി​ല്ല​ക​ൾ​ക്ക് മി​ക​വി​ന്റെ തി​ള​ക്കം. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല 98.40 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ ഒ​ന്നും 98.18 ശ​ത​മാ​ന​ത്തോ​ടെ ഉ​ഡു​പ്പി ജി​ല്ല ര​ണ്ടും​സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഉ​ഡു​പ്പി ജി​ല്ല​യി​ൽ കു​ന്താ​പു​രം ശ​ങ്ക​ര​നാ​രാ​യ​ണ മ​ദ​ർ തെ​രേ​സ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ പ്രീ​തം പൂ​ജാ​രി 625 ൽ 625 ​മാ​ർ​ക്ക് നേ​ടി. കാ​ർ​ക്ക​ള ജ്ഞാ​ന​സു​ധ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ഹാ​ല​ക്ഷ്മി ഭ​ഗ​വ്, മ​ഹാ​ല​ക്ഷ്മി പൈ ​ബി എ​ന്നി​വ​ർ 624 മാ​ർ​ക്ക് നേ​ടി സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. മൂ​ഡ്ബി​ദ്രി ആ​ൽ​വാ​സ് സ്കൂ​ളി​ലെ ഷാ​ദ്വി പി​വി 622 മാ​ർ​ക്ക് നേ​ടി.

Tags:    
News Summary - S.S.L.C - M.M.A Crescent School and Kairali Nilayam High School are one hundred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.