മലങ്കര ഓർത്തഡോക്സ് സഭയുടെ ദൊഡ്ഡബെല്ലാപ്പുരയിലെ പുതിയ ദേവാലയം
ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സഭയുടെ ബംഗളൂരു ഭദ്രസനത്തിൽ പുതുതായി പണികഴിപ്പിച്ച ദൊഡ്ഡബെല്ലാപുര സെന്‍റ് ജോർജ് ഓർത്തഡോക്സ് ദൈവാലയത്തിന്‍റെ വിശുദ്ധ മൂറോൻ കൂദാശയും പുതുക്കിപ്പണിത പാർസണേറ്റ് ബിൽഡിങ്ങിന്‍റെ കൂദാശയും ബാംഗ്ലൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ഫീലക്സിനോസ് തിരുമേനിയുടെ കാർമികത്വത്തിൽ നടന്നു. ഭദ്രസന മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ദോഡ്ഡബെലപുര എം.എല്‍.എ. ധീരജ് മുനിരാജ്, മുൻ എം.എല്‍.എ. ടി. വെങ്കടരാമനൈയ്യ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഭദ്രസനത്തിലെ ഗോസ്‌പെൽ ടീം ശുശ്രൂഷക്ക് നേതൃത്വം നൽകി.
ഭദ്രാസന സെക്രട്ടറി ഫാ. സ്കറിയാ മാത്യു, കൂദാശ കൺവീനർ ഫാ. സജി ഡാനിയേൽ, ജോ.കൺവീനർ സൈജു സാമുവൽ, പബ്ലിസിറ്റി കൺവീനർ ഫാ. സൈമൺ ടി. ജോയ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.