സിദ്ധരാമയ്യ
ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ സ്നേഹമായി കൃഷ്ണ സമർപ്പിച്ച അപ്പീലിൽ കർണാടക ഹൈകോടതി മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യ ബി.എം. പാർവതിക്കും മറ്റു പ്രതികൾക്കും നോട്ടീസ് അയച്ചു.
ലോകായുക്ത പൊലീസിന്റെ അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിക്ക് (സി.ബി.ഐ) കൈമാറണമെന്ന ഹരജിക്കാരന്റെ ആവശ്യം തള്ളിയ ഫെബ്രുവരി ഏഴിലെ സിംഗ്ൾ ജഡ്ജി ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഏപ്രിൽ 28നകം മറുപടി നൽകാനാണ് നിർദേശം. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതി ശരിവെച്ച സിംഗ്ൾ ജഡ്ജിയുടെ ഉത്തരവ് ചോദ്യംചെയ്ത് സമർപ്പിച്ച അനുബന്ധ അപ്പീൽ വെള്ളിയാഴ്ച വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.