ബംഗളൂരു: ഉയരുന്ന വേനൽച്ചൂടിന് ആശ്വാസമേകി ശനിയാഴ്ച കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെയായിരുന്നു മഴ. ബെള്ളാരിക്കടുത്ത് സിദ്ധനൂർ താലൂക്കിലെ മൽകാപുരയിൽ ആടുകളെ മേയ്ക്കാൻ പോയ ബാലൻ മിന്നലേറ്റ് മരിച്ചു. അമരാപുര വില്ലേജ് സ്വദേശി ശാന്തകുമാർ ബസവരാജ് (16) ആണ് മരിച്ചത്. കൊപ്പാലിൽ കനത്ത കാറ്റിൽ കനകഗിരി നവ്ലിതണ്ട വില്ലേജിലെ ശ്രീ ദുർഗാദേവി ക്ഷേത്രത്തിന്റെ ഗോപുരത്തിന് കേടുപാട് സംഭവിച്ചു. മലനാട്, തീരദേശ മേഖലയിൽ മഴ കനത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.