പ്രഹ്ലാദ് ജോഷി

വിദ്വേഷ പ്രസംഗ ബിൽ വിമർശകരുടെ വായടപ്പിക്കാൻ -പ്രഹ്ലാദ് ജോഷി

ബംഗളൂരു: കർണാടക സർക്കാറിന്റെ വിദ്വേഷ പ്രസംഗ ബില്ലിനെതിരെ വിമർശനവുമായി കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. വിമർശകരെ നിശബ്ദരാക്കാനും ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനും വേണ്ടിയാണ് നിയമനിർമാണം നടപ്പാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിൽ ബുധനാഴ്ചയാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്. ഇതനുസരിച്ച് വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് 10 വർഷം വരെ തടവും പരമാവധി ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.

സംസ്ഥാനത്തെ കോൺഗ്രസ് ഭരണകൂടം പൊതുജനാഭിപ്രായം നിയന്ത്രിക്കാൻ നിയമനിർമാണം ദുരുപയോഗം ചെയ്യുന്നുവെന്ന് ജോഷി എക്‌സിൽ കുറിച്ചു. ഇത്തരം നടപടികൾ കോൺഗ്രസിന്‍റെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയെയല്ല മറിച്ച് അരക്ഷിതാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. സമൂഹത്തിൽ ഐക്യം നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല നിയമനിർമാണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Hate Speech Bill to silence critics - Prahalad Joshi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.